ലൈം​ഗി​കാ​തി​ക്ര​മം; കാ​യി​കാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കാ​യി​കാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. സ​ർ​ക്കാ​ർ സ്കൂ​ളി​ലെ 55കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 15 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​നേ​രെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കാ​യി​ക​പ​രി​ശീ​ല​ന​ത്തി​നി​ടെ സ്ഥി​ര​മാ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ന്നു​വെ​ന്ന്​ വി​ദ്യാ​ർ​ഥി​നി​ക​ൾ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​നോ​ട് പ​രാ​തി​പ്പെ​ട്ട​ത്. പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​തോ​ടെ കാ​യി​കാ​ധ്യാ​പ​ക​ൻ ഒ​ളി​വി​ലാ​യി​രു​ന്നു. മൊ​ബൈ​ൽ​ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്‌​സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - sexual harasment; Physical education teacher Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.