എഴുപുന്ന: ഒമ്പത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കുറ്റത്തിന് യുവാവിനെ ആറുവർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. എഴുപുന്ന പഞ്ചായത്ത് പത്താം വാർഡിൽ കാക്കത്തുരുത്ത് താമരപ്പിള്ളി കോളനിയിൽ സത്യനെയാണ് (44) ചേർത്തല അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 ഫെബ്രുവരി 10നാണ് സംഭവം. അരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സി.ഐ പി.എസ്. സുബ്രഹ്മണ്യൻ, എസ്.ഐമാരായ എസ്. സണ്ണി, ജി. ശ്യാം, ശ്രീദേവി, സി.പി.ഒമാരായ വിജേഷ്, ജോമോൻ, പ്രവീൺ വനിത പൊലീസ് ഉദ്യോഗസ്ഥ ഉഷ, ബിനു മോൾ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
കുറ്റത്തിന് അഞ്ചുവർഷം തടവും പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിന് ആറുവർഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും പ്രോസിക്യൂഷനുവേണ്ടി അഡ്വക്കറ്റ് ബീന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.