ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ സ്വരൂപ് നഗറിൽ ലഹരി വിരുദ്ധ റെയ്ഡിനിടെ ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് ചാടിയ യുവതി മരിച്ചു. ആന്റി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡിനിടെയാണ് നാലാം നിലയിൽ നിന്ന് സ്റ്റെല്ല പയസ് എന്ന യുവതി ചാടിയത്. ഇവരെ ബുരാരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുടെ ഫ്ലാറ്റിൽ നിന്നും മെത്താംഫെറ്റമൈന്‍ നിർമിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ കണ്ടെത്തി.
`റെയ്ഡിനിടെ, സ്റ്റെല്ല പയസ് എന്ന യുവതി നാലാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ബുരാരി സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ഈ ഫ്ലാറ്റിൽ നിന്ന് രാസവസ്തുക്കൾ, ബീക്കറുകൾ, പൈപ്പുകൾ, ചാക്കുകൾ, ഡിജിറ്റൽ ത്രാസുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് മെത്താംഫെറ്റാമൈൻ നിർമ്മാണത്തിനും സംഭരണത്തിനുമായി മുറി ഉപയോഗിച്ചിരുന്നതിന്റെ തെളിവാണ്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്' ഡൽഹി പൊലീസ് അറിയിച്ചു.
അതേ സമയം കഴിഞ്ഞ വ്യാഴാഴ്ച ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ ഓൺലൈൻ ഡെലിവറി സംവിധാനങ്ങളിൽ കൃത്രിമം കാണിച്ച് ഫ്ലിപ്കാർട്ട് വിൽപനക്കാരെ തട്ടിപ്പിനിരയാക്കിയ സംഘത്തെ പോലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.