പ്രതി ഷാഫി
ആലപ്പുഴ: നരബലിക്കിരയാക്കിയ പത്മയുടെ പാദസരം തേടി കുട്ടനാട് പള്ളിക്കൂട്ടുമ്മയിൽ എ.സി കനാലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി ഷാഫിയെയും കൊണ്ട് സ്ഥലത്തെത്തിയാണ് മുങ്ങൽ വിദഗ്ധർ കനാലിൽ തെരച്ചിൽ നടത്തിയത്. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
കൊച്ചിയിലെ ഷാഫിയുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഷാഫി കൊച്ചിയിലേക്ക് കൊണ്ടുവന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്ന് ഷാഫി ഭഗവൽ സിങ്ങിനോടും ലൈലയോടും പറഞ്ഞിരുന്നു. രണ്ട് തവണയും ഇരകളുടെ മാംസം കൊച്ചിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട റോസ്ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.