മോദിക്കും യോഗിക്കുമെതിരെ വധഭീഷണി സന്ദേശം: 16കാരൻ അറസ്റ്റിൽ

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ വധ ഭീഷണി മുഴക്കി മീഡിയ ഹൗസിലേക്ക ഇ-മെയിൽ അയച്ച 16കാരൻ അറസ്റ്റിൽ. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു.

ബിഹാർ സ്വദേശിയാണ് കുട്ടിയെന്ന് ലഖ്നോ പൊലീസ് പറഞ്ഞു. വധഭീഷണി സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് ഏപ്രിൽ അഞ്ചിനാണ് ലഖ്നോ പൊലീസ് കേസെടുത്തത്. മീഡിയ ഹൗസ് പ്രതിനിധികളാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - Schoolboy held from Lucknow over assassination threat to PM, UP CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.