എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സ്കൂൾ ഉടമ അറസ്റ്റിൽ

ഭോപ്പാൽ: ഭോപ്പാലിലെ സ്വകാര്യ സ്കൂൾ ഉടമ എട്ട് വയസുകാരിയെ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചു. സംഭവത്തിൽ രണ്ടാഴ്ചയ്ക് ശേഷം പ്രതി പിടിയിൽ. പെൺകുട്ടിയുടെ മാതാപിതാക്കളോട് പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഇൻസ്പെക്ടറെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ കുടുംബം ഏപ്രിൽ മുപ്പതിന് നൽകിയ പരാതിയിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവർക്കെതിരെ ഐ.പി.സി സെഷൻ 376 പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ ഇനിയും രണ്ടുപേർകൂടി പൊലീസ് പിടിയിലാകാനുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

Tags:    
News Summary - School owner arrested for molesting eight-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.