സന്ധ്യ, അമ്പിളി, മാതു
ചാത്തന്നൂർ: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. ചെന്നൈ ബോളൂർ വൃത്തച്ഛലം സ്ട്രീറ്റിൽ സുരേഷിന്റെ ഭാര്യ മാതു (35), വൃത്തച്ഛലം സ്ട്രീറ്റിൽ വിജയുടെ ഭാര്യ അമ്പിളി (35), വൃത്തച്ഛലം സ്ട്രീറ്റിൽ സന്തോഷിന്റെ ഭാര്യ സന്ധ്യ (40) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം ഉച്ചക്ക് 1.20ഓടെ ചാത്തന്നൂർ ജങ്ഷനിൽനിന്ന് സ്വകാര്യ ബസിൽ കയറിയ സംഘം ഉളിയനാട് സ്വദേശിനിയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരക്കുള്ള സ്ഥലങ്ങളിൽ മോഷണം ലക്ഷ്യമിട്ട് തമിഴ് നാടോടി സംഘങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.