പിടിയിലായ മോഷ്ടാവ്, തകർക്കാൻ ശ്രമിച്ച കാണിക്കവഞ്ചി

തിരുവല്ലയിലെ ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണ ശ്രമം; കൈയോടെ പിടികൂടി നാട്ടുകാർ

തിരുവല്ല (പത്തനംതിട്ട): പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിൽ എന്നയാളാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേനെ എത്തിയായിരുന്നു മോഷണശ്രമം.

ക്ഷേത്ര കവാടത്തിനോട് ചേർന്ന കാണിക്ക വഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്. ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിയെ വിളിക്കാനെത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തുനിന്ന് ശബ്ദം കേട്ടത്. തുടർന്ന് നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ നാട്ടുകാർ മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ തിരുവല്ല പോലീസിന് കൈമാറി.

Tags:    
News Summary - Robbery attempt at Thiruvalla temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.