Posted On
date_range Updated On
date_range റോഡ് നിർമാണ സാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ
പഴയന്നൂർ: വാഴക്കോട്-പ്ലാഴി റോഡിന്‍റെ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിർമാണ സാമഗ്രികൾ മോഷ്ടിച്ചു വിറ്റ കേസിൽ യുവാവ് പിടിയിൽ. തെക്കേത്തറ കീർത്തിയിൽ വിനോദിനെ (ലുട്ടാപ്പി-42) ആണ് പഴയന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മൂന്ന് പ്രതികളുള്ള കേസിൽ പുത്തിരിത്തറ പന്നിക്കുഴിയിൽ രമേഷ് (46), പെരുവമ്പാറ തൃത്താലപ്പടി ജയൻ (39) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.