ബാർപെ അബൂബക്കർ
മംഗളൂരു:ബെൽത്തങ്ങാടി താലൂക്കിലെ കുറ്റ്ലൂർ ഗ്രാമത്തിൽ നടന്ന സ്വർണാഭരണ മോഷണക്കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് ഇട്ടെ ബാർപെ അബൂബക്കറിനെ (71) വേണൂർ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ജുശ്രീ നഗറിലെ അവിനാഷിന്റെ വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് 9.50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കഴിഞ്ഞ മാസമായിരുന്നു മോഷണം നടന്നത്. പ്രതിയെ ബെൽത്തങ്ങാടി
കോടതിയിൽ ഹാജരാക്കി. ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മോഷണമുതൽ വിറ്റതായി പ്രതി പറഞ്ഞു. ബെൽത്തങ്ങാടി ഇൻസ്പെക്ടർ സുബ്ബപൂർമത്തിന്റെയും വേണൂർ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ചിക്കമഗളൂരു സ്വദേശിയായ ഇട്ടെ ബാർപെ അബൂബക്കർ സൂറത്ത്കൽ കാനക്കടുത്താണ് താമസം. ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു, കൂടാതെ കേരളത്തിലും വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50 ലധികം മോഷണക്കേസുകളിൽ ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്.
ജൂണിൽ മട്ടാരു ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽനിന്ന് 7.50 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു.അടുത്തിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ’80-കളിൽ ചിക്കമഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഓട്ടോയുടെ പിന്നിൽ ‘ഇട്ടെ ബാർപെ’എന്നെഴുതിയിരുന്നു പിന്നീട് ആ പേരിൽ അറിയപ്പെടുകയായിരുന്നു. 1980തുകളിൽ കണ്ണൂർ, കാസർകോട്, ദക്ഷിണ കന്നട ജില്ലകളിൽ 14 കൊലപാതകങ്ങളും കവർച്ചയും
നടത്തിയ റിപ്പർ ചന്ദ്രന്റെ കൂട്ടാളിയുമായിരുന്നു ബാർപെ അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.