Posted On
date_range Updated On
date_range കൈക്കൂലി കേസിൽ ഭർത്താവ് അറസ്റ്റിൽ; രാജസ്ഥാനിൽ മേയറെ പുറത്താക്കി
ജയ്പൂർ: രാജസ്ഥാനിൽ കൈക്കൂലി കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മേയറെ സർക്കാർ പുറത്താക്കി. ശനിയാഴ്ച രാത്രിയാണ് ജയ്പൂർ ഹെറിറ്റേജ് മുനിസിപ്പൽ കോർപറേഷൻ മേയർ മുനീഷ് ഗുർജാറെ പുറത്താക്കിയതായി സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
ഭൂമിക്ക് പട്ടയം നൽകുന്നതിന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മേയറുടെ ഭർത്താവ് സുശീൽ ഗുർജാറെയും മറ്റ് രണ്ടുപേരെയും വെള്ളിയാഴ്ച ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപയും പട്ടയവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ആളുടെ വീട്ടിൽ നിന്ന് എട്ടുലക്ഷം രൂപയും പിടിച്ചെടുത്തു. കേസിൽ അന്വേഷണം പൂർത്തിയാകുന്നതോടെ കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞാൽ മേയറെ തിരിച്ചെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.