ജയ്പൂർ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വിദ്യാർഥിനിയെ സഹപാഠികൾ നിർബന്ധപൂർവം വിഷം കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ 19കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. രാജസ്ഥാനിലെ ഭരത്പുരിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭരത്പുരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് സഹപാഠികളായ അഞ്ചു വിദ്യാർഥികൾ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതെന്ന് പിതാവ് ഹലേന പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഹലേന ടൗണിൽ മുത്തശ്ശനോടൊപ്പമാണ് വിദ്യാർഥിനി താമസിച്ചിരുന്നത്.
പതിവായി സഹപാഠികൾ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. ഇതിനിടെയാണ് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥിനിയെ പിന്തുടർന്ന് ബലംപ്രയോഗിച്ച് കുപ്പിയിലെ വെള്ളം കുടിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വീട്ടിലെത്തിയ വിദ്യാർഥിനി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദിക്കുകയും ചെയ്തു. പിന്നാലെ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വിദ്യാർഥിനിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.