ബംഗളൂരുവിൽ രോഗിയെ ലൈംഗികമായി പീഡിപ്പിച്ച റേഡിയോളജിസ്റ്റ് ഒളിവിൽ

ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ സ്കാൻ സെന്ററിൽ ജോലി ചെയ്യുന്ന റേഡിയോളജിസ്റ്റ്, സ്കാനിങ്ങിനിടെ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള പ്ലാസ്മ മെഡിനോസ്റ്റിക്സ് സ്കാനിങ് സെന്ററിലാണ് സംഭവം.

കഠിനമായ വയറുവേദനയെത്തുടർന്ന് സ്കാനിങ്ങിന് എത്തിയതായിരുന്നു സ്ത്രീ, റേഡിയോളജിസ്റ്റ് ഡോ. ജയകുമാർ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീലമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ ആരോപിച്ചു. അടുത്ത ദിവസം സെന്ററിലെത്തിയ സ്ത്രീ ആരോപിക്കപ്പെടുന്ന ഡോക്ടറുടെ പരിശോധന രീതി രഹസ്യമായി തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഭർത്താവ് ദൃശ്യങ്ങൾ കാണുകയും റേഡിയോളജിസ്റ്റിനെ കാണാനെത്തി ചോദ്യംചെയ്തപ്പോൾ, പ്രതി പ്രാദേശിക ഗുണ്ടകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും പറഞ്ഞു.

നാട്ടുകാർ ഇടപെട്ട് ഡോക്ടറെ ചോദ്യം ചെയ്യുകയും പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പരാതി നൽകുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത 64 പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി ബംഗളൂരു റൂറൽ ​പൊലീസ് മേധാവി സി.കെ. ബാബ പറഞ്ഞു. ഡോക്ടർ ഒളിവിലാണ്, അദ്ദേഹത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ രണ്ട് ടീമുകൾ രൂപവത്കരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Radiologist who sexually assaulted patient in Bengaluru absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.