മാസ്ക്​ ധരിക്കാത്തത് ചോദ്യംചെയ്തു; കണ്ടക്ടറുടെ വിരൽ കടിച്ചുമുറിച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ക​ണ്ട​ക്ട​റു​ടെ കൈ​വി​ര​ൽ യാ​ത്ര​ക്കാ​ര​ൻ ക​ടി​ച്ചു​മു​റി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ-​ആ​ന​ക്കു​ഴി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ ക​ണ്ട​ക്ട​ർ പി. ​രാ​ഹു​ൽ​കൃ​ഷ്​​ണ​നാ​​ണ് (32) പ​രി​ക്കേ​റ്റ​ത്. ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി രാ​ജീ​വി​നെ (38) പൊ​ലീ​സ് പി​ടി​കൂ​ടി.

ഇ​യാ​ൾ മാ​സ്ക് ധ​രി​ക്കാ​തെ യാ​ത്ര​ചെ​യ്ത​ത് മ​റ്റ് യാ​ത്ര​ക്കാ​ർ ക​ണ്ട​ക്ട​റെ അ​റി​യി​ച്ചു. മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​കോ​പി​ത​നാ​യി ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യും കൈ​വി​ര​ൽ ക​ടി​ച്ചു​മു​റി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ഖം ന​ഖ​മു​പ​യോ​ഗി​ച്ച് മാ​ന്തി​ക്കീ​റു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ച്ച്​ കു​മ​ളി പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ​ൻ വ​ണ്ടി​പ്പെ​രി​യാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് സ​ർ​വി​സ് മു​ട​ങ്ങി.

Tags:    
News Summary - Questioned not wearing mask; The conductor's finger was bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.