ദീപക്
മഞ്ചേശ്വരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന് മുക്കു മാല ചാര്‍ത്തി മുങ്ങിയ കേസിൽ പ്രതി പൂജാരി അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശി ദീപകി (39) നെയാണ് മഞ്ചേശ്വരം പൊലീസ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്ത ദേവസ്ഥാന ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല കവര്‍ന്ന ശേഷം പകരം മുക്കുമാല ചാര്‍ത്തി ദീപക്ക് നാട്ടിലേക്ക് മുങ്ങിയത്.
എസ്.ഐ. സുമേഷ് രാജ്, സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.