പെൺവാണിഭം; നടത്തിപ്പുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

നേമം: അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ഉള്‍പ്പെടെ മൂന്നുപേരെ പെണ്‍വാണിഭത്തിന് ഫോര്‍ട്ട് പൊലീസ് അറസ്റ്റുചെയ്തു. കാലടി കിഴങ്ങുവിള ലെയിന്‍ ജി.ആര്‍ നിവാസില്‍ ദീപ്തി (32), ഊക്കോട് വേവിള നഗര്‍ മായ ഭവനില്‍ ഉണ്ണികൃഷ്ണന്‍ (50), വെള്ളല്ലൂര്‍ മേലേ പുത്തന്‍വീട്ടില്‍ അനുരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഒരുമാസത്തിനു മുമ്പാണ് ദീപ്തി ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ കാലടി ദേവി നഗര്‍ പണ്ടകശാലക്ക് സമീപം വീട് വാടകക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിവന്നത്.

വീട്ടിലേക്ക് സ്ത്രീകളെ കൊണ്ടുവരികയും അനാശാസ്യത്തിനുവേണ്ടി വിവിധ ജില്ലകളില്‍ നിന്ന് പുരുഷന്മാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നത് ദീപ്തിയാണ്. ഇതിന് ഇവര്‍ക്ക് എല്ലാവിധ സഹായവും ഒത്താശയും ചെയ്തുകൊടുത്തിരുന്നത് പ്രദേശത്തെ ചില ഗുണ്ടകളാണെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു.

സ്ത്രീകളുടെ ഫോട്ടോയും ഓരോരുത്തര്‍ക്കുമുള്ള വ്യത്യസ്ത റേറ്റുകളും പുരുഷന്മാരായ കസ്റ്റമേഴ്‌സിന് അയച്ചുകൊടുത്തശേഷം അവരെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. കിട്ടുന്ന തുകയില്‍ നിന്ന് ഒരുവിഹിതം ദീപ്തി സ്വന്തമാക്കും. കാഷ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ക്യു.ആര്‍ കോഡുകള്‍ പൊലീസ് പിടിച്ചെടുത്തു. ദീപ്തിയുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് സ്ത്രീകളുടെ ഫോട്ടോകള്‍, റേറ്റും സമയവും വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ എന്നിവ ലഭിച്ചു. 

Tags:    
News Summary - Prostitution; Three people including the operator arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.