കൊല്ലം: പ്രാർഥനയുടെ മറവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ. നീണ്ടകര കാർമൽ ഭവൻ ആശ്രമത്തിൽ വികാരിയായി പ്രവർത്തിച്ചിരുന്ന ഫാ. ഡെന്നിസ് പ്രവീണാണ് അറസ്റ്റിലായത്.
നീണ്ടകര സ്വദേശിയായ 24കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവജന കൂട്ടായ്മയിൽ അംഗമായ പെൺകുട്ടിയെ 2022 സെപ്റ്റംബറിൽ ചീലാന്തിമുക്കിലെ ചാപ്പലിൽ ധ്യാനംകൂടാനെത്തിയപ്പോൾ ഒരുമിച്ച് പ്രാർഥിക്കാമെന്നും വിശുദ്ധീകരിക്കാമെന്നും പറഞ്ഞ് തന്റെ മുറിയിലെത്തിച്ച് പിഡിപ്പിച്ചു. തുടർന്നും ഇതേസ്ഥലത്തും നീണ്ടകരയിലും വിഴിഞ്ഞം ധ്യാനകേന്ദ്രത്തിലുംവെച്ച് പീഡിപ്പിച്ചതായി യുവതി ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സമീപകാലത്ത് മറ്റുചില പെൺകുട്ടികൾക്കു ഇയാളിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് അറിഞ്ഞതോടെയാണ് യുവതി തനിക്ക് നേരിട്ട ദുരനുഭവം പ്രാർഥനവിശ്വാസത്തിന്റെ ഭാഗമല്ലെന്ന് മനസിലാക്കി പരാതി നൽകിയത്. പരാതിയിൽ ചവറ പൊലീസ് ഡെന്നിസ് പ്രവീണിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.