Posted On
date_range Updated On
date_range വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു: കൊല്ലത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി
പുനലൂർ: കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. കൊല്ലം പുനലൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പോസ്റ്റ് ഓഫീസ് ജങ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യമാണ് ഇങ്ങനെയൊരു സംഘർഷമുണ്ടാകാൻ കാരണമെന്നാണ് സൂചന.
ബേക്കറിക്ക് പുറത്തുവെച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തുവെച്ചും യുവാക്കൾ ഏറ്റുമുട്ടിയത്. രണ്ടുചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടിക്കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും വരുത്തിയിട്ടുണ്ട്.
ബേക്കറി ഉടമ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളടക്കമാണ് പുനലൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പുനലൂർ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.