Posted On
date_range Updated On
date_range മധ്യപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി
ഭോപാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഗർഭിണിയായ 34കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തി. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ചന്ദ് കാ പുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
തന്റെ ഭർത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാൽ ആ വീട്ടിലുണ്ടായിരുന്ന മൂന്നുപേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസിൽ ജാമ്യത്തിലാണ് യുവതിയുടെ ഭർത്താവ്. ഇവരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.