പൂപ്പാറ കൂട്ടബലാത്സംഗ കേസ്: പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ

പൂപ്പാറ കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ. പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ തിരുനെല്‍വേലി വലവൂര്‍ സ്വദേശി എസ്. സുഗന്ദ് (20), ബോഡി ധര്‍മപ്പട്ടി സ്വദേശി എം. ശിവകുമര്‍ (21) , എസ്‌ററ്റ് പൂപ്പാറ കോളനി സ്വദേശി പി. സാമുവല്‍ (ശ്യാം 21) എന്നിവര്‍ക്കെതിരെയാണ് ദേവികുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി പി.എ. സിറാജുദീന്‍ ശിക്ഷ വിധിച്ച് ഉത്തരവായത്. വിവിധ വകുപ്പുകുളിലാണ് 90 വര്‍ഷം കഠിനതടവ്.

2022 മെയ് 29നായിരുന്നു സംഭവം. കേസില്‍ ആറ് പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകത്തവരാണ്. ഒരാളെ വെറുതെ വീട്ടു. 14 കാരിയും സുഹൃത്തും പൂപ്പാറയിലേക്ക് നടന്നു പോകുമ്പോള്‍ പ്രതികള്‍ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം ബലാത്സംഗം ചെയ്തതായാണ് കേസ്.

Tags:    
News Summary - Poopara gang rape case Accused sentenced to 90 years to life and fined Rs 40,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.