ഭുവനേശ്വരൻ പിള്ള
പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 60കാരന് 25 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരംകുറ്റിക്കൽ ഭൂവനേശ്വരൻ പിള്ളയാണ് (മണി- 60) ശിക്ഷിക്കപ്പെട്ടത്. അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പുറപ്പെടുവിച്ചത്. 2023 ജനുവരിക്കും മാർച്ചിനും ഇടയിൽ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കുറ്റത്തിന് കീഴ്‌വായ്‌പ്പൂർ പൊലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയുടെ വീട്ടിലായിരുന്നു ഉപദ്രവം നടന്നത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിന തടവ് കൂടി പ്രതി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. കേസ് അന്വേഷണം പൂർത്തിയാക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എ.എസ്.ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.