ക്ഷേത്ര കവർച്ച കേസ് പ്രതി പിടിയിൽ

തിരുവല്ല: പരുമല തിരുവാർമംഗലം ക്ഷേത്ര കവർച്ച കേസിലെ പ്രതി മാന്നാർ പോലീസിന്റെ പിടിയിലായി. സ്ഥിരം മോഷ്ടാവും തൃശൂർ സ്വദേശിയുമായ സതീശൻ (35) ആണ് പിടിയിലായത് . മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു മോഷണം കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

തിരുവാർമംഗലം ക്ഷേത്രം അടക്കം പരുമല പുളിക്കീഴ് സ്റ്റേഷൻ അതിർത്തികളിലായി നിരവധി മോഷണങ്ങൾ നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതാം തീയതി ആയിരുന്നു തിരുവാർമംഗലം ക്ഷേത്ര തിടപള്ളി കുത്തിത്തുടർന്ന് അരലക്ഷത്തോളം രൂപ വില വരുന്ന ഓട്ടുപകരണങ്ങൾ ഇയാൾ മോഷ്ടിച്ചത്.

സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കൊട്ടാരക്കരയിൽ നിന്നും പിടിയിലായത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നാല്പതോളം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് എസ്.ഐ പറഞ്ഞു. ക്ഷേത്രമോഷണ കേസിൽ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.

Tags:    
News Summary - Parumala Thiruvarmangalam temple robbery suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.