പണിക്കൻകുടി കൊലപാതകം: ബിനോയിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

പണിക്കൻകുടി (ഇടുക്കി): പണിക്കൻകുടിയിൽ വീട്ടമ്മയെ അടുക്കളയിൽ കുഴിച്ചുമൂടിയ കേസിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ബിനോയിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.

സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ബിനോയ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദിച്ചു.

തറയിൽ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സിന്ധുവിന്‍റെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും അടുക്കളയിൽ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു.

ആ​ഗ​സ്​​റ്റ്​ 12നാ​ണ്​ സി​ന്ധു​വി​നെ കാ​ണാ​താ​യ​ത്. തുടർന്ന് മ​ക​ൻ വി​വ​രം സി​ന്ധു​വിന്‍റെ സ​ഹോ​ദ​ര​ന്മാ​രെ വിവരം അ​റി​യി​ച്ചു. 15ന് ഇ​വ​ർ വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. അ​മ്മ​യെ കാ​ണാ​താ​യ ദി​വ​സം ബി​നോ​യിയു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പു​തി​യ അ​ടു​പ്പ് പ​ണി​ത​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്.

സം​ശ​യം ഉ​ട​ലെ​ടു​ത്തതോടെ വെ​ള്ളി​യാ​ഴ്​​ച ബി​നോ​യി​യു​ടെ വീ​ട് പ​രി​ശോ​ധി​ക്കാ​ന്‍ സിന്ധുവിന്‍റെ ബന്ധുക്കൾ തീ​രു​മാ​നി​ച്ചു. ബി​നോ​യി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​ടു​ക്ക​ള​വാ​തി​ല്‍ ചാ​രി​യ​നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ല്‍ ക​യ​റി​യ ഇ​വ​ര്‍ മകൻ പ​റ​ഞ്ഞ കാ​ര്യം ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു.

പി​ന്നീ​ട് പു​തു​താ​യി പ​ണി​ത അ​ടു​പ്പ് പൊ​ളി​ച്ച് ഇ​ള​കി​യ മ​ണ്ണ് നീ​ക്കി​യ​പ്പോ​ള്‍ കൈ​യും വി​ര​ലു​ക​ളും ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് വിവരം പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 16ന് ഒ​ളി​വി​ല്‍പോ​യ പ്രതിയെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടിയത്. 

Tags:    
News Summary - Panickankudy Murder Case: Evidence was taken in Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.