(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range 400 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയിൽ
77 കിലോ ഹെറോയിനുമായി പാകിസ്താനിൽ നിന്നുള്ള മീൻപിടുത്ത ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ഇൻഡ്യനും കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ് ബോട്ട് പിടികൂടിയത്.
400 കോടിയോളം രൂപ വിലമതിക്കുന്നതാണ് പടികൂടിയ ഹെറോയിൻ. പിടിയിലായ മീൻപിടുത്ത ബോട്ടിലുണ്ടായിരുന്ന ആറാളുകളും പിടിയിലായിട്ടുണ്ട്.
പ്രതിരോധ വകുപ്പിന്‍റെ പി.ആർ.ഒ ഒരു ട്വീറ്റിലൂടെയാണ് ബോട്ട് പിടികൂടിയത് അറിയിച്ചത്. 'അൽ ഹുസൈനി' എന്ന് പേരുള്ള ബോട്ടാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.