Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മണിമല പതാലിപ്ലാവ് ഭാഗത്ത് താന്നുവേലിൽ വീട്ടിൽ സെബിൻ ആന്റണിയെയാണ് (31) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 21ന് മണിമല പതാലിപ്ലാവ് ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം. വാക്തർക്കത്തിനിടെ സുഹൃത്തായ അനീഷിനെ കത്തികൊണ്ട് ഇയാൾ കുത്തുകയുമായിരുന്നു.
സംഭവശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്നീട് മണിമല പൊലീസ് പിടികൂടുകയായിരുന്നു.ഇയാൾക്കെതിരെ മുണ്ടക്കയം സ്റ്റേഷനിൽ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ട്. മണിമല എസ്.എച്ച്. ഒ ബി. ഷാജിമോെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.