ബംഗളൂരു: യാത്രക്കാരില്‍നിന്ന് അമിത തുക ഈടാക്കാൻ റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ചതായി യുവതി. തട്ടിപ്പ് ചൂണ്ടിക്കാട്ടി യുവതി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് സ്വന്തം സ്ഥലത്തേക്ക് മടങ്ങിയ അനുഭവമാണ് മീന ഗോയൽ ലിങ്ക്ഡിനിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.
ആപ്പില്‍ 534 രൂപയാണ് കാണിച്ചിരുന്നത്. എന്നാൽ, ഡ്രൈവറുടെ സ്ക്രീനില്‍ 650 രൂപ കാണിച്ചു. പെട്ടെന്നു പണം അടക്കണമെന്നും അടുത്ത റൈഡ് ബുക്ക് ആയിട്ടുണ്ടെന്നും ഡ്രൈവര്‍ യുവതിയെ ധരിപ്പിച്ചു. ആപ് കാണിക്കാന്‍ യുവതി ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ചെന്ന് വ്യക്തമായത്.
റാപ്പിഡോവിന് സമാനമായ ലോഗോയുള്ള ആപ് ആണ് കാണിച്ചത്. ചോദ്യം ചെയ്തതോടെ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി യുവതി പറയുന്നു. സംഭവം വൈറല്‍ ആയതോടെ റാപ്പിഡോ, ഡ്രൈവറുടെ അക്കൗണ്ട് ആപ്പിൽനിന്ന് നീക്കുകയും യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
ബംഗളൂരു: സ്കൂളുകളിലേക്കും കോളജുകളിലേക്കും വ്യാജ ബോംബ് ഫോണ്‍ സന്ദേശമയച്ച വനിത ടെക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ റെനി ജോഷിള്‍ഡയാണ് ഗുജറാത്തില്‍നിന്ന് അറസ്റ്റിലായത്. വി.പി.എന്‍ അഡ്രസ് ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ അയച്ചത്.
ഗേറ്റ് കോഡ് എന്ന ആപ്പില്‍നിന്ന് വെര്‍ച്വല്‍ നമ്പര്‍ നേടിയ ഇവര്‍ ഏഴ് വാട്സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ഗുജറാത്ത്, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലും സമാന കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കാമുകന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അയാളെ കുടുക്കാന്‍ വേണ്ടി കാമുകന്‍റെ ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ചാണ് ബോംബ് ഭീഷണി അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.