Posted On
date_range Updated On
date_range ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ചതിന് കൊലപാതക കേസ് പ്രതി പിടിയിൽ
കളമശ്ശേരി: ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ കൊലപാതക കേസ് പ്രതി പിടിയിൽ. ഏലൂർ ചിറാക്കുഴി ചെന്നംപ്പിള്ളി വീട്ടിൽ മുരുകനെയാണ് (37) ഏലൂർ പൊലീസ് പിടികൂടിയത്. 25ന് പുലർച്ചയാണ് സംഭവം.
കൊലപാതക കേസിൽപ്പെട്ട് ജയിലിൽ കഴിയവെ പ്രതിയുടെ മക്കളെ നോക്കിവന്ന ഭാര്യയുടെ സഹോദരൻ, പ്രതി ജാമ്യത്തിലിറങ്ങിയ സമയം കുട്ടികളെ പ്രതിയുടെ വീട്ടിൽ തിരികെയേൽപിച്ചു. ഇതിലെ വൈരാഗ്യത്തിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് പൊലീസ് പറഞ്ഞത്.
സിമന്‍റ് കട്ടക്ക് തലക്കും നെഞ്ചിനും ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. തുടർന്ന് ഒളിവിൽപോയ പ്രതിയെ ഏലൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷിന്‍റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.