Posted On
date_range Updated On
date_range കൊലപാതക ശ്രമം: ഒരാള്‍ അറസ്റ്റിൽ
ചിങ്ങവനം: കുടുംബപ്രശ്നത്തിെൻറ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണയ്ക്കാച്ചിറ പുതുവേൽവീട്ടിൽ അമൽ ബിനുവിനെയാണ് (20) അറസ്റ്റ് ചെയ്തത്. കുറിച്ചി ഔട്ട്പോസ്റ്റിന് സമീപം നിഥിൻ എന്ന യുവാവിനെ ഇയാൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
നിഥിന് കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇത് പറഞ്ഞു തീർക്കുന്നതിനായി ഇയാളുടെ ഭാര്യയുടെ ബന്ധുവിനൊപ്പം അമൽ ബിനു എത്തുകയും തുടർന്ന് നിഥിനും അമൽ ബിനുവും തമ്മിൽ വാക്തർക്കം ഉണ്ടാകുകയും ചെയ്തു.
പിന്നീട് രാത്രിയിൽ വീണ്ടും ഇവർ ഫോണിൽ സംസാരിക്കുകയും നിഥിൻ കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം നിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അമൽ ബിനു അവിടെയെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.