റോബിൻ
കോശി
മല്ലപ്പള്ളി: ബന്ധുവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ചുങ്കപ്പാറ മണ്ണിൽ പടി മണ്ണിൽ പുത്തൻവീട്ടിൽ റോബിൻ കോശി (42) പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10ന് ബന്ധുവായ കോശി തോമസിനെ കാറിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചുവെന്നാണ് കേസ്. വെടിയൊച്ച കേട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സോണിമോൻ ജോസഫ്, വിജയൻ, രാം പ്രകാശ് എന്നിവർ സെർച് ലൈറ്റുകളുടെ സഹായത്താൽ സമീപസ്ഥലങ്ങളിൽ പരിശോധന നടത്തി തോക്ക് കണ്ടെടുത്തിരുന്നു. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന്, റോബിൻ കോശിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ആറ് തിരകൾ വീട്ടിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ തെളിവ് ശേഖരിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുമായി സഹകരിച്ചവരെയും സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്. കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണം വ്യാപിപ്പിക്കാനുള്ള നിർദേശം നൽകിയതായി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.