ബിഹാർ: അവിഹിതം കണ്ടെത്തിയതിനെ തുടർന്ന് മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് വധശിക്ഷ വിധിച്ച് കോടതി. ബിഹാറിലെ അരറിയ ജില്ലയിലെ പൂനം ദേവി (35) എന്ന സ്ത്രീക്കാണ് അരാരിയ ജുഡീഷ്യൽ ഡിവിഷനിലെ ജില്ല അഡീഷനൽ സെഷൻസ് കോടതി വധശിഷ വിധിച്ചത്.
അപൂർവങ്ങളിൽ അപൂർവം എന്ന് വിശേഷിപ്പിച്ച കോടതി, കാമത്തിന് മുന്നിൽ മാതൃത്വത്തിന്‍റെ സ്നേഹവും വാൽസല്യവും പവിത്രമായ ബന്ധവും ഇല്ലാതായെന്നും മാതൃത്വം പരാജയപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തതായി വിധിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ പറയുന്നത് ഇങ്ങനെ;
2023 ജൂലൈ 11ന് രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട 11കാരിയായ മകൾ ശിവാനി, തന്‍റെ അമ്മക്ക് ഗ്രാമത്തിലെ ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ജോലിക്കായി പഞ്ചാബിലേക്ക് പോയ പിതാവ് തിരികെ വരുമ്പോൾ ഇക്കാര്യം അറിയിക്കുമെന്നവൾ മാതാവിനോട് പറയുന്നു. തുടർന്നാണ് മകളെ കൊല്ലാൻ പൂനം തയാറെടുക്കുന്നത്.
മകളുടെ ഭക്ഷണത്തിൽ ഓർഗാനോഫോസ്ഫറസ് എന്ന കീടനാശിനി കലർത്തുകയും ചെയ്തു. ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞ് വീണ മകളെ പൂനം കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. കാമുകന്‍റെ സഹായത്തോടെ ചോളപ്പാടത്ത് മൃതദേഹം ഒളിപ്പിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട ശിവാനിയുടെ ബന്ധുക്കളാരും പൊലീസിനെ സമീപിച്ചില്ല. സമീപത്തെ അയൽവാസിയുടെ പരാതിയിലാണ് നർപത്ഗഞ്ച് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.