ഒരു വയസ്സുകാരിയെ ചതുപ്പിലേക്കെറിഞ്ഞ് ചെരുപ്പ് കൊണ്ടടിച്ച മാതാവിനെതിരെ കേസ്

ലഖ്‌നൗ: ഒരു വയസ്സുകാരിയെ ചതുപ്പിലേക്കെറിഞ്ഞ് ചെരുപ്പ് കൊണ്ട് മർദിച്ച മാതാവിനെതിരെ ​പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ഹാപൂരിനടുത്താണ് സംഭവം. മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് കേസെടുത്തത്. വിഡിയോയിൽ, സ്ത്രീ കുട്ടിയെ ചതുപ്പിലേക്ക് എറിയുന്നതും ഇഴഞ്ഞു കയറുമ്പോൾ ചെരുപ്പ് കൊണ്ട് അടിക്കുന്നതുമാണ് കാണുന്നത്.

ജസ്രൂപ് നഗർ ഗ്രാമത്തിൽ നിന്നുള്ള വിഡിയോ പ്രാദേശിക വാർത്തകൾ പ്രചരിപ്പിക്കുന്ന വാട്ട്‌സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

Tags:    
News Summary - Mother Flings 1-Year-Old Baby, Beats Her With Chappal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.