മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഭക്തരെ കബളിപ്പിച്ച് മുറി ബുക്കിങ്ങുകൾക്ക് പണം പിരിച്ച സംഭവത്തിൽ കൊല്ലൂർ പൊലീസ് കേസെടുത്തു.
മൂകാംബിക ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസർ പ്രശാന്ത് കുമാർ ഷെട്ടിയുടെ പരാതിയിലാണ് കേസ്. മുറി ബുക്ക് ചെയ്യാൻ ക്ഷേത്രത്തിന് ഔദ്യോഗിക വെബ്‌സൈറ്റുണ്ട്.
എന്നാൽ, വ്യാജ വെബ്‌സൈറ്റ് വഴി ലളിതാംബിക ഗെസ്റ്റ് ഹൗസിൽ മുറി വാഗ്ദാനം ചെയ്ത് ഭക്തരെ കബളിപ്പിക്കുകയായിരുന്നു. ഫോൺപേ ക്യു.ആർ കോഡുകൾ വഴിയാണ് പണം ഈടാക്കിയത്. വ്യാജ രസീതുകൾ നൽകുകയും ചെയ്തു. ഐ.ടി. ആക്ടിലെ സെക്ഷൻ 66(സി) പ്രകാരവും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 318 പ്രകാരവുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.