തിരുവല്ല: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പട്ടാപ്പകൽ 14കാരിയെ ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. തിരുവല്ല കുറ്റൂരിലാണ് നടുക്കുന്ന സംഭവം.
ഇന്നലെ ഉച്ചയ്ക്കാണ് പീഡനം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് ബലാത്സംഗത്തിന് ഇരയായത്. അറസ്റ്റിലായ രണ്ട് പ്രതികളും ഇതര സംസ്ഥാന തൊഴിലാളികളാണെന്നും പൊലീസ് പറഞ്ഞു.
വഴിയരികിലെ തൊഴിലാളികളുടെ ക്യാമ്പിൽ പെൺകുട്ടി ഉറങ്ങുന്ന സമയത്തായിരുന്നു പീഡനം. വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുകാരിയായ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് പ്രതികൾ മൂത്ത കുട്ടിയെ പീഡിപ്പിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി പ്രതികളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.
പ്രതികളെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.