ബിഹാറിൽ പൊലീസുകാരിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
പട്ന: ബിഹാറിലെ വൈശാലി ജില്ലയിൽ പൊലീസുകാരിയെയും സഹോദരിയെയും പീഡിപ്പിച്ചതായി പരാതി. വനിതാ ഹോംഗാർഡായ യുവതിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് ആരോപണം. പിതാവിനൊപ്പം ചന്തയിൽ നിന്ന് വരും വഴിയാണ് ആക്രമണമുണ്ടായത്.സുബോദ് പാസ്വാന്‍ എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.
പൊലീസിൽ നൽകിയ പരാതിയിലാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ സംഭവം തട്ടിക്കൊണ്ടുപോവലല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാൾ നാളുകളായി യുവതിയെ ശല്യം ചെയ്തിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാൽ പരാതിയിൽ പറയുന്ന ആരോപണങ്ങൾ തെളിഞ്ഞിട്ടില്ലെന്നും വൈദ്യപരിശോധനക്ക് ശേഷം മാത്രമേ പീഡനം നടന്നോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറയുന്നു.
ഇരുവരും തമ്മിൽ ഏറെ നാളായി ബന്ധമുണ്ടായിരുന്നെന്നും യുവതി അകലം പാലിച്ചപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ നടന്നതെന്നും മഹുവ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സഞ്ജീവ് കുമാർ വ്യക്തമാക്കി. നിലവിൽ കുടുംബം നൽകിയ കേസിന്‍റെ അടിസ്ഥാനത്തിൽ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.