കൊല്ലം: വെള്ളം ഒഴുകിപ്പോകാൻ നിർമിച്ച തുരങ്കത്തിൽ കയറിയ യുവാവിനെ വൈകിട്ടോടെ പുറത്തെത്തിച്ചു. ഇയാളെ ഡീ– അഡിക്‌ഷൻ കേന്ദ്രത്തിലേക്കും പിന്നീട് തിരുവനന്തപുരം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലേക്കും കൊണ്ടുപോയി. ഉളിയക്കോവിലിൽ നിന്ന് കായലുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിൽ ശനി പുലർച്ച മൂന്നിനാണ് യുവാവ് തുരങ്കത്തിൽ കയറിയത്. അവിടെ ഇരുന്ന് ഉച്ചത്തിൽ പാട്ടും ബഹളം വെച്ചതോടെയാണ് നാട്ടുകാർ തുരങ്കത്തിൽ ആരോ ഉണ്ടെന്ന് മനസ്സിലായത്.
തുടർന്ന്, നാട്ടുകാർ ഇയാളെ പുറത്തേക്ക് എത്തിക്കാനായി ശ്രമിച്ചെങ്കിലും കൈവശമുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് പലരെയും അടിച്ചു. പിന്നീട് അഗ്നിരക്ഷ സേനാംഗങ്ങൾ എത്തി. വെളിച്ചം തെളിച്ച് യുവാവിന്റെ അടുത്തേക്ക് എത്തിയപ്പോൾ അവരെയും ആക്രമിച്ചു. ഒടുവിൽ ഇന്നലെ വൈകിട്ട് നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ഒരുമിച്ച് തുരങ്കത്തിനുള്ളിലേക്ക് കയറി യുവാവിനെ കീഴ്പ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ കഞ്ചാവ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാൾ ദീർഘകാലം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.