Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം തടവ്
കല്‍പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ. കൃഷ്ണ (56) നെയാണ് കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് കൂടി അനുഭവിക്കണം. മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും മുണ്ടുപൊക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ഫോണില്‍ അശ്ലീല വിഡിയോ കാണിക്കുകയും ചെയ്‌തെന്നാണ് കേസ്.
അന്നത്തെ ഇന്‍സ്‌പെക്ടര്‍ കെ.കെ. അബ്ദുള്‍ ഷെരീഫ് ആണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.