ബംഗളൂരു: നഗരത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സി.ഐ.എസ്.എഫ്) വനിത കോൺസ്റ്റബിളിനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ജീവിതപങ്കാളിയെ തിരയുന്നതിനിടെ കന്നട മാട്രിമോണി സൈറ്റ് വഴി ബന്ധപ്പെട്ട അശോക് മസ്തി എന്നയാളാണ് പണം കൈക്കലാക്കിയത്.
താൻ സർക്കാർ ജോലിക്ക് തയാറെടുക്കുകയാണെന്നും ഉടൻ ലഭിക്കുമെന്നും മസ്തി യുവതിയോട് പറഞ്ഞു. പ്രതി യുവതിയുടെ വിശ്വാസം സമ്പാദിക്കുകയും അവരുടെ വീട് സന്ദർശിക്കാൻ തുടങ്ങുകയും ചെയ്തു.
തന്നെ വിവാഹം കഴിക്കാൻ അശോക് സ്ത്രീധനമായി 20 ലക്ഷം രൂപ ആവശ്യപ്പെടുകയും യുവതി പണം കൈമാറുകയും ചെയ്തു.
എന്നാൽ, പണം കൈപ്പറ്റിയശേഷം പല കാരണങ്ങൾ പറഞ്ഞ് വിവാഹം വൈകിപ്പിക്കാൻ തുടങ്ങി. യുവതിയുടെ കോളുകൾക്ക് മറുപടി നൽകാതെയുമായി. ഇരയുമായി ബന്ധപ്പെട്ടിരുന്ന പ്രതിയുടെ ബന്ധുക്കളും യുവതിയുമായുള്ള ആശയവിനിമയം നിർത്തി. തട്ടിപ്പിൽ മനംനൊന്ത് ഇര പ്രതിക്കും കുടുംബാംഗങ്ങൾക്കും എതിരെ പൊലീസിൽ പരാതി നൽകി. ദബാസ്പേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.