സുരേഷ്
Posted On
date_range Updated On
date_range വഴിത്തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
ഓയൂർ: വഴിത്തർക്കത്തെതുടർന്ന് അയൽവാസിയെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടി പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു സംഭവം. അയൽവാസിയുമായി വാക്കുതർക്കത്തിനിടെ ഇലയം ശംഖുമുഖത്ത് വീട്ടിൽ സുരേഷാണ് (50) അക്രമം കാട്ടിയത്. കല്ലിനിടിക്കുകയും ഇടതുകാലിന് താഴെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രകാശ് ജോസ്, സി.പി.ഒ രാഹുൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.