ടി​ൻ​സ് ശി​വ​രാ​ജ്

കരുനാഗപ്പള്ളിയിൽ കടയിൽ മോഷണം നടത്തിയയാൾ പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​ന്​ സ​മീ​പ​ത്തെ ഹോ​ൾ​സെ​യി​ൽ ഫ്രൂ​ട്ട്സ് ക​ട​യി​ൽ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി 50,000 രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി.

ഇ​ടു​ക്കി ആ​ന​വി​ലാ​സം ശാ​സ്താം​ന​ട മേ​പ്പാ​റ നോ​ട്ട​ഴി​ക​ത്ത് വീ​ട്ടി​ൽ ടി​ൻ​സ് ശി​വ​രാ​ജി​നെ (20) ക​വ​ർ​ച്ച ചെ​യ്തെ​ടു​ത്ത പ​ണ​വു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ പ്ര​തി എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലും സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ക​വ​ർ​ച്ച മു​മ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ​ജി. ഗോ​പ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ അ​ലോ​ഷ്യ​സ്, ര​ഘു​കു​മാ​ർ, റ​സ​ൽ ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Man arrested for theft in Karunagapally shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.