എം.എസ്.
സുധീഷ്
Posted On
date_range Updated On
date_range അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ
കളമശ്ശേരി: അയൽവാസിയെ വാക്കത്തിക്ക് വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിലായി. എൻ.എ.ഡി ഗേറ്റിന് സമീപം മുട്ടത്തിപ്പറമ്പിൽ എം.എസ്. സുധീഷിനെയാണ് (43) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വിടാകുഴ ലക്ഷംവീട് കോളനിയിൽ തോരേത്ത് വീട്ടിൽ അനൂപിനെയാണ് (33) വെട്ടിയത്. പ്രതിയും അയൽവാസി ബിജുവും തമ്മിലുള്ള തർക്കത്തിൽ അനൂപ് ഇടപെട്ടതിലുള്ള മുൻവൈരാഗ്യത്തിലാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ അനൂപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.