രാഹുൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ
െകാല്ലം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. മയ്യനാട് കൂട്ടിക്കട രത്ന വിഹാറിൽ ആർ. രാഹുൽ (29) ആണ് പൊലീസ് പിടിയിലായത്.
നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. വ്യക്തിവിവരങ്ങൾ മറച്ചുെവച്ചാണ് ഇയാൾ പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്.
പെൺകുട്ടിയുടെ സ്വഭാവത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപെട്ട മാതാവ് നടത്തിയ നിരീക്ഷണത്തിലാണ് സംഭവം വെളിവായത്. തുടർന്ന് മാതാവ് പെൺകുട്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രതീഷ്, സബ് ഇൻസ്പെക്ടർ ആർ. രതീഷ്കുമാർ, ജി.എസ്.ഐ രാജ്മോഹൻ, സി.പി.ഒമാരായ രാജഗോപാൽ, രഞ്ജിത്, ദീപ്തി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.