പ്രതീകാത്മക ചിത്രം

മലയാളി വനിതാ ടി.ടി.ഇയെ ആക്രമിച്ചു; അസം സ്വദേശി അറസ്റ്റിൽ

ചെന്നൈ: മലയാളി വനിതാ ടിക്കറ്റ് പരിശോധകയെ (ടി.ടി.ഇ) ആക്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. ജോലി തേടി ചെന്നൈയിലെത്തിയ അസം കരിംഗഞ്ച് സ്വദേശി അബ്ദുൽ റഹ്മാനാണ് (27) പ്രതി. പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനി ശാരദ നാരായണയാണ് ആക്രമണത്തിനിരയായത്.

ടിക്ക​െറ്റടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. ശാരദയെ തള്ളിയിട്ട് ഇയാൾ മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു. അതിനിടെ, മറ്റു രണ്ട് റെയിൽവേ ജീവനക്കാർ ഓടിയെത്തിയാണ് രക്ഷിച്ചത്. സ്റ്റേഷനിലെ യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് പ്രതിയെ പിടികൂടി പെരമ്പൂർ റെയിൽവേ പൊലീസിന് കൈമാറിയത്.

Tags:    
News Summary - Malayalee woman TTE attacked; Assam native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.