ശബ്ദരേഖകൾ ചോർത്തി നൽകൽ: പരാതി സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്ന്​ ബാർ കൗൺസിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്​ സംബന്ധിച്ച പരാതി സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്ന്​ ബാർ കൗൺസിൽ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ വ്യക്തമാക്കി.

ശബ്ദരേഖ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ​ഹൈകോടതി അഭിഭാഷകനായ വി. സേതുനാഥ് കഴിഞ്ഞ ദിവസം കൗൺസിലിന്​ പരാതി നൽകിയിരുന്നു.

സാക്ഷിയെ അഭിഭാഷകൻ മൊഴി പഠിപ്പിക്കുന്നതടക്കമുള്ള ശബ്ദരേഖകളാണ്​ കഴിഞ്ഞ ദിവസം പുറത്തുവന്നത്​. അതേസമയം, ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി നൽകിയ പരാതിയിൽ ബാർ കൗൺസിൽ നോട്ടീസ്​ നൽകിയെങ്കിലും അഭിഭാഷകർ മറുപടി നൽകിയിട്ടില്ലെന്ന്​ പ്രസിഡൻറ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.