Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
കോട്ടയം: ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. അതിരമ്പുഴ കോട്ടമുറി കൊച്ചുപിരയ്ക്കൽ വീട്ടിൽ ആൽബിൻ കെ. ബോബനെയാണ് (28) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒരു വർഷത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റുമാനൂർ, മരങ്ങാട്ടുപിള്ളി, മേലുകാവ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കൊട്ടേഷന്‍, അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.