മട്ടാഞ്ചേരി: കൊച്ചി നഗരസഭ നേതൃത്വത്തിൽ നടത്തിയ ഫോർട്ട്കൊച്ചി കടപ്പുറം ശുചീകരണത്തിനിടെ കിട്ടിയത് ലഹരി മരുന്ന് ഉപയോഗത്തിനുള്ള നിരവധി സിറിഞ്ചുകളും ഇഞ്ചക്ഷൻ കുപ്പികളും. ക്ലീനിങ് അസി. പൊലീസ് കമീഷണർ ഉദ്ഘാടനം ചെയ്ത് ബാസ്റ്റ്യൻ ബംഗ്ലാവിന്റെ പിൻവശത്ത് ശുചീകരണം ആരംഭിച്ചതോടെ ഇവിടെ നിന്നാണ് ആദ്യം ഇവ കണ്ടെത്തിയത്.
പിന്നീട് നടപ്പാതയോട് ചേർന്നുള്ള കരിങ്കൽ കെട്ടുകൾക്കുള്ളിൽനിന്നും മറ്റും ധാരാളം സിറിഞ്ചുകൾ കിട്ടി. ഫോർട്ട്കൊച്ചി കടൽത്തീരം ലഹരി മരുന്ന് സംഘങ്ങളുടെ താവളമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് സംഭവം.
ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ 'യോദ്ധാവ്' ആപ്പിലൂടെ പൊലീസിനെ അറിയിക്കണമെന്ന് അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക വിരുദ്ധർ കടപ്പുറത്ത് സ്ഥാപിച്ച കാമറകൾ നശിപ്പിച്ചിരുന്നു. കടപ്പുറം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന കാര്യക്ഷമമായി നടക്കാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.