തമിഴ്​നാട്ടിൽ കാണാതായ 10ാം ക്ലാസ്​ വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ

കോയമ്പത്തൂർ: തമിഴ്​നാട്ടിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ. കോയമ്പത്തൂർ ശിവാനന്ദപുരം സ്വദേശിയായ 10ാം ക്ലാസ്​ വിദ്യാർഥിനിയുടെ മൃതദേഹമാണ്​ കുറ്റിക്കാട്ടിൽനിന്ന്​ കണ്ടെത്തിയത്​.

ഡിസംബർ 11നാണ്​ 15കാരിയെ കാണാതാകുന്നത്​. തുടർന്ന്​ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം വേൽമുരുകൻ നഗറിലെ അഴുക്കുചാലിന്​ സമീപത്തുനിന്ന്​ ദുർഗന്ധം വമിക്കുന്നുവെന്ന്​ പ്രദേശവാസികൾ കോയമ്പത്തൂർ കോർപറേഷനോട്​ പരാതി പരഞ്ഞിരുന്നു. തുടർന്ന്​ ശുചീകരണ പ്രവർത്തകരെത്തി പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ്​ പ്രദേശത്ത്​ ചാക്കുകെട്ടിൽ പെൺകുട്ടിയുടെ മൃതദേഹം ക​ണ്ടെത്തുന്നത്​. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

പെൺകുട്ടി ബലാത്സംഗത്തിന്​ വിധേയമായിട്ടുണ്ടോ​യെന്ന കാര്യം വ്യക്തമല്ല. പോസ്റ്റ്​മോർട്ടം പരിശോധനക്ക്​ ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്ന്​ പൊലീസ്​ അറിയിച്ചു.

അമ്മക്കും മുത്തശ്ശിയും സഹോദരിക്കുമൊപ്പം ശിവാനന്ദപുരത്തായിരുന്നു പെൺകുട്ടിയുടെ താമസം. നിർമാണ ​തൊഴിലാളിയാണ്​ പെൺകുട്ടിയുടെ അമ്മ. ​സഹോദരി ​ഒരു ടെക്​സ്​റ്റൈൽ കടയിലും ജോലിചെയ്യുകയാണ്​.

ശനിയാഴ്ച പെൺകുട്ടി മാത്രമാണ്​ വീട്ടിലുണ്ടായിരുന്നത്​. അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. ശനിയാഴ്​ച രാവിലെ 10.30ക്ക്​ വീടിന്​ മുമ്പിൽനിന്ന്​ ​പെൺകുട്ടി ഫോണിൽനിന്ന്​ സംസാരിക്കുന്നതായി ​​​പ്രദേശത്തെ മൊബൈൽ ഷോപ്പ്​ ഉടമ പറഞ്ഞിരുന്നു. കേസ്​ അന്വേഷണത്തിനായി മൂന്ന്​ പ്രത്യേക സംഘത്തെയും പൊലീസ്​ കമ്മീഷണറുടെ നേതൃത്വത്തിൽ നിയോഗിച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ട്​ നിരവധി സംഘടനകൾ പ്രതിഷേധവുമായി മെഡിക്കൽ കോളജിന്​ മുമ്പിൽ തടിച്ചുകൂടിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ്​ ആശുപ​ത്രിയിലാണ്​ സൂക്ഷിച്ചിരിക്കുന്നത്​. പ്രതികളെ ഉടൻ പിടികൂടണമെന്നാണ്​ പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ​സംഭവത്തിൽ ഒരാളെ പൊലീസ്​ കസ്റ്റഡിയിലെടുത്തതായാണ്​ വിവരം.  

Tags:    
News Summary - In Tamil Nadu Missing Class 10 girls body found in a sack amid bushes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.