മുംബൈ: നഗരത്തിൽ നറുറോഡിൽവെച്ച് അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച് ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ 16ഓളം പേർ പ്രതികളാണ്.
അഭിഭാഷകൻ അക്രമ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അേദ്ദഹം. ആൾക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അഭിഭാഷകനെ ചിലർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരെയും അക്രമികൾ മർദിക്കുകയായിരുന്നു.
അക്രമത്തിൽ എം.എച്ച്.ബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂമി തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തിനും കൊലപാതക ശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.