കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലക്കടിച്ച് കൊന്നു; പ്രതി കസ്റ്റഡിയിൽ

കൊല്ലം: കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അപ്പോളോ നഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുമുണ്ടായിരുന്നു. മകളാണ് വിവരം അയൽക്കാരെ അറിയിക്കുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള.

Tags:    
News Summary - Husband killed wife by hitting her head with a gas cylinder in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.