ഷാജഹാൻ
അഞ്ചൽ: കുടുംബ പ്രശ്നത്തെത്തുടർന്ന് വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുകോൺ ചൊവ്വള്ളൂർ കൊടിയിൽ പുത്തൻവീട്ടിൽ ഷാജഹാനാണ് (60) അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ വീട്ടിൽ വെച്ചാണ് സംഭവം.
ഏതാനും ദിവസമായി സ്ഥലത്തില്ലാതിരുന്ന ഷാജഹാൻ വീട്ടിലെത്തി മദ്യപിക്കുന്നതിനിടെ ഭാര്യ താഹിറയുമായി (52) വാക്കേറ്റമുണ്ടായി. തുടർന്ന് താഹിറയെ കുപ്പി ഗ്ലാസ് കൊണ്ട് തലക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ താഹിറയെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.