നായാട്ട് സംഘത്തെ വനപാലകർ പിടികൂടി; വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു.

ഗൂഡല്ലൂർ:ഓവാലി റേഞ്ചിലെ വനത്തിൽ മൃഗങ്ങളെ നായാട്ട് നടത്തി മാംസം വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട മലയാളികളായ നാലുപേരടക്കം അഞ്ചു പേരെ വനപാലകർ പിടികൂടി. മഞ്ചേരി സ്വദേശികളായ ജംഷീർ,മുഹമ്മദ് അനീഷ്, മരുത വഴിക്കടവ് സ്വദേശികളായ ജിജോ ജോൺ,ജിബിൻ ജോൺ,തമിഴ്നാട് പന്തല്ലൂർ അമ്മൻകാവ് സ്വദേശി ജോബിൻ എന്നിവരെയാണ് പിടികൂടിയത്.

മഞ്ചേരി സ്വദേശി ജാസിർ ഓടിരക്ഷപ്പെട്ടു. ഇയാളുടെ രണ്ട് ഫോണുകൾ അടക്കം ഏഴ് മൊബൈൽ ഒരു മഹീന്ദ്ര ജീപ്പ്,ഒരു ഇന്നോവ കാർ മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പിടികൂടിയ വാഹനങ്ങളിൽ മാംസം സൂക്ഷിക്കുന്നതിനുള്ള രഹസ്യ അറകൾ കണ്ടെത്തി. മൃഗങ്ങളെ വെടിവെക്കാനുള്ള തോക്കും മറ്റും ലഭിക്കാത്ത സാഹചര്യത്തിൽ സംഘത്തിൽകൂടുതൽ പേരും ഉണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. മേഖലയിലെ തദ്ദേശവാസികളുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വനപാലകർ അന്വേഷിച്ചുവരുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കി ഒക്ടോബർ നാലുവരെ റിമാൻഡ് ചെയ്തു.

ഓവാലി റേഞ്ചിലെ പ്രത്യേക രാത്രി പട്രോളിംഗ് ടീം അംഗങ്ങളായ ഫോറസ്റ്റുമാരായ സുധീർകുമാർ,വീരമണി, പീറ്റർ ബാബു, ഫോറസ്റ്റ് ഗാർഡുമാരായ അരുൺകുമാർ, മണികണ്ഠൻ, മുരുകൻ, തമിഴൻബൻ, കാളിമുത്തു ഉൾപ്പെടെയുള്ള സംഘത്തെ വനത്തിനകത്ത് വെച്ച് പിടികൂടിയത്. ഓവാലി വനത്തിൽ മൃഗങ്ങളെ നായാട്ട് നടത്താൻ എത്തിയ സംഘം വനപാലകരുടെ പിടിയിലായപ്പോൾ

Tags:    
News Summary - hunting gang was caught by the forest guards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.